Latest NewsKerala

സാലറി ചലഞ്ചിന് നോ പറഞ്ഞു ; പൊലീസിലും പ്രതികാര നടപടി

ഒരാളെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി

തിരുവനന്തപുരം: സാലറി ചലഞ്ചിന് നോ പറഞ്ഞതിൽ പൊലീസിലും പ്രതികാര നടപടിയെന്ന് ആക്ഷേപം. ശമ്പളം നൽകാത്ത 9 ഹവിൽദാറൻമാരെ എസ് എ പി ക്യാമ്പിൽ നിന്നും പാണ്ടികാട് ക്യാമ്പിലേക്ക് മാറ്റി. മാനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പരാതി. സാലറി ചല‌‌ഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതിയും വിമർശിച്ചിരുന്നു . ഒരാളെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ദുരിതാശ്വാസത്തിലേക്ക് പണം നൽകിയ പണം നൽകിയ ഉദ്യോഗസ്ഥരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായി, ആരെയും നിർബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണിതെന്നും എ ജി കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button