ആകെ ജനസംഖ്യയിലെ 96.8 ശതമാനം ആളുകളും രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുകയും ധൈര്യപ്പെടുകയും ചെയ്യുന്ന സ്ഥലം. ഏതു സമയത്തും പൂര്‍ണ സുരക്ഷിതത്വം ഉറപ്പു തരുകയാണ് ഈ അറബ് രാജ്യം.
2017 നാഷണല്‍ അജണ്ടാ ഇന്‍ഡക്‌സിന്‌റെ പഠനത്തില്‍ യുഎഇയെയാണ് സുരക്ഷിത രാജ്യമായി തിരഞ്ഞെടുത്തത്. ഈ പട്ടികയില്‍ രണ്ടാമതാണ് യുഎഇ. പഠനത്തില്‍ 96.8 ശതമാനം ആളുകളും ഇവിടെ സുരക്ഷിതരാണെന്ന് തെളിഞ്ഞു.
സിംഗപൂരിനാണ് ഒന്നാം സ്ഥാനം. യുഎഇയിലെ ശക്തമായ നിയമവും അത് പരിപാലിക്കുന്ന രീതിയുമാണ് ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ കാരണമായതെന്ന് ദുബായ് പൊലീസ് ഡെപ്യുട്ടി ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ സേവനം ലഭ്യമാക്കുന്നതും അപകട മരണങ്ങളും കുറ്റകൃത്യങ്ങളും കുറയുന്നതും ഏറെ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments