പത്തനംതിട്ട: രണ്ട് വര്‍ഷം മുമ്പ് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ പിതാവ് പറഞ്ഞതാണ് ശരിയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്നാണ് പിതാവ് കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ നിലപാട്. ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കിയ നിവേദനത്തിലാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജെയിംസിന്റെ വാക്കുകള്‍ ശരി വയ്ക്കുന്ന തരത്തിലാണ് നിലവിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനവും.
Read Also : ആലിസ് വധം, ആയുധം കണ്ടെത്താന്‍ കിണറുകള്‍ വറ്റിച്ച് ക്രൈംബ്രാഞ്ച്
കൊല്ലം ക്രൈംബ്രാഞ്ചിന്റെ ചുമതല കൂടി വഹിച്ചിരുന്ന, പത്തനംതിട്ട എസ്പിയായ കെ.ജി സൈമണ്‍ വിരമിക്കുന്നതിന് മുന്‍പ് ജെസ്‌നയെ കണ്ടെത്തുമെന്ന് ആറു മാസം മുമ്പ് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാല്‍, കെ.ജി സൈമണ്‍ ഡിസംബര്‍ 31 ന് വിരമിച്ചപ്പോഴും ഇതുണ്ടായില്ല.
ജെസ്‌നയെ കുറിച്ച് സൂചനയുണ്ടെന്നാണ് പടിയിറങ്ങാന്‍ നേരവും സൈമണ്‍ പറഞ്ഞത്. പക്ഷേ, അവിടേക്ക് ചെല്ലാന്‍ കോവിഡ് തടസമായി. കുടുംബത്തില്‍ ചിലരെ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, തങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തിലുള്ള ഒരു സൂചനയും ഇതു വരെ ലഭ്യമല്ല എന്നാണ് ജെസ്‌നയുടെ പിതാവും സഹോദരനും പറയുന്നത്.
Post Your Comments