കോഴിക്കോട്: പിണറായി വിജയനെ വെല്ലുവിളിച്ച ഫാത്തിമ തഹ്ലിയയെ ചൊല്ലി വനിതാലീഗില്‍ കലഹം. ലീഗിന്റെ വനിതാ വിദ്യാര്‍ത്ഥി നേതാവിനെ നിയമസഭാ സഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഫാത്തിമയെ പിന്തുണച്ചത് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണെന്നാണ് ലീഗിനുള്ളില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെ പിന്തള്ളിയാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയയെ മുസ്ലിംലീഗിന്റെ വനിതാ നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
Read Also : വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു; പരാതിയുമായി ടിവി അവതാരക
പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളാകാന്‍ ശ്രമിക്കുകയും കയ്യടി നേടാനും മാത്രമെ ഫാത്തിമയ്ക്ക് അറിയൂഎന്നാണ് ലീഗിലെ ഒരു വിഭാഗം ആളുകളുടെ പ്രധാന ആരോപണം. തന്റെ പിതാവിനേക്കാള്‍ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേര്‍ന്നതല്ലെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.
Post Your Comments