ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 4 സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ പാര്‍ട്ടി ആസ്ഥാനത്താകും പ്രവര്‍ത്തകരെ കാണുക.
Read Also: ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്തസാധ്യത: യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്
തകര്‍പ്പന്‍ വിജയം ആഘോഷമാക്കാനാകും പ്രധാനമന്ത്രി എത്തുക. എക്‌സിറ്റ് പോളുകളെ പോലും അതിശയിപ്പിക്കും വിധത്തിലുള്ള മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നിലം പരിശാക്കാന്‍ ബിജെപിക്കായി. രാജസ്ഥാനിലും താമര വിരിഞ്ഞു. കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തിയിരുന്ന ഛത്തീസ്ഗഡും ബിജെപിക്ക് പിടിച്ചെടുക്കാന്‍ സാധിച്ചു. കിടിലന്‍ തിരിച്ചുവരവാണ് ബിജെപി നേടിയെടുത്തത്.
Post Your Comments