ന്യൂഡല്‍ഹി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മിന്നും വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവ് നല്‍കിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര് നാട്ടില്‍ നടക്കുന്നത് അറിയുന്നില്ല. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വരാനിരിക്കുന്ന ലോക്‌സഭ ഫൈനല്‍ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ഫലം പുറത്തുവന്നിരിക്കുന്നത്. കേരള രാഷ്ട്രീയവും നിശബ്ദമായി മാറും എന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് തന്നെ എന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജന സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു.
Post Your Comments