Latest NewsNewsIndia

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു; പരാതിയുമായി ടിവി അവതാരക

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇയാള്‍ വിവാഹം കഴിക്കാമെന്നു യുവതിക്ക് വാഗ്ദാനം നല്‍കിയത്.

മുംബൈ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ടെലിവിഷന്‍ അവതാരകയും മോഡലുമായ യുവതി രംഗത്ത്. കഴിഞ്ഞയാഴ്ച യാണ് പൈലറ്റായ യുവാവിനെതിരെ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇയാള്‍ വിവാഹം കഴിക്കാമെന്നു യുവതിക്ക് വാഗ്ദാനം നല്‍കിയത്. അതിനു പിന്നാലെ യുവതിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് അവരുടെ ‌ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിടെവച്ച്‌ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി.

വിവാഹം കഴിക്കുന്നതിനായി കുടുംബക്കാരെ പരിചയപ്പെടുത്തുമെന്ന് പറഞ്ഞിരുന്ന ഇയാള്‍ തന്നില്‍ നിന്ന് അകന്നുപോകുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button