Latest NewsIndiaNews

15 ലും പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാം

വിവാഹപ്രായം 21 വയസ് ആക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വിവാദ പ്രസ്താവനയുമായി എംഎല്‍എ

ഭോപ്പാല്‍ : 15 ലും പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാം, വിവാഹപ്രായം 21 വയസ് ആക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വിവാദ പ്രസ്താവനയുമായി എംഎല്‍എ. മദ്ധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സജ്ജന്‍ വെര്‍മയുടേതാണ് പരാമര്‍ശം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുള്ള മറുപടിയാണ് വിവാദമായത്. ശിവരാജ് സിംഗ് ഡോക്ടറാണോ എന്നും എം.എല്‍.എ പരിഹസിച്ചു.

Read Also : പ്രണയിനിയായ കന്യാസ്ത്രീയെ ജീവിത സഖിയാക്കിയ വൈദികന്‍ പ്രിന്‍സണ്‍ മഞ്ഞളിക്ക് സമൂഹമാധ്യമങ്ങളില്‍ ആശംസാപ്രവാഹം

നാരി സമ്മാന്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുവെന്നും സജ്ജന്‍കുമാര്‍ ആരോപിച്ചു.

അതേസമയം പരാമര്‍ശത്തിനെതിരെ സംസ്ഥാന ബി.ജെ..പി നേതൃത്വം രംഗത്തെത്തി. രാജ്യത്തിലെ പെണ്‍കുട്ടികളെ അപമാനിക്കുകയാണ് ഇത്തരം പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസ് ചെയ്തതെന്ന് ബി.ജെ.പി വക്താവ് നേഹ ബഗ്ഗ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button