Latest NewsKeralaNews

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തുനിന്നും ശബരിമലയിലേക്ക്; മകരവിളക്ക് ജനുവരി 14 ന്

ന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങള്‍ ശിരസ്സിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്

പന്തളം: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ പന്തളത്തുനിന്നും ശബരിമലയിലേക്ക് പുറപ്പെടും. ജനുവരി 14 വ്യാഴാഴ്ച്ചയാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങള്‍ ശിരസ്സിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്.

Also related: കോണ്‍ഗ്രസ് ഓഫീസ് കത്തിച്ച സംഭവത്തിൽ സി.പി.എം പ്രവര്‍ത്തകർ അറസ്​റ്റിൽ

പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം രാജാവിന്‍റെ പ്രതിനിധി ഇത്തവണ ഘോഷയാത്രയിലുണ്ടാകില്ല. രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍മാത്രം നടത്തേണ്ട ചില ചടങ്ങുകളും ഒഴിവാക്കി. രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ പന്തളത്തുനിന്നും ശബരിമലയിലേക്ക് ഘോഷയാത്ര നാളെ  പുറപ്പെടും.പോലീസുകാർക്കടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി 130 പേർക്ക് മാത്രം.

Also related: വീണ്ടും എസ് ഡി പി ഐ-സിപിഎം ധാരണ ; സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സിപിഎം

നാളെ 11:45ന് തിരുവാഭരണങ്ങൾ വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകള്‍ നടക്കും. 12:55ന് നീരാന്ജനമുഴിഞ്ഞു തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നള്ളിച്ച് ഗുരുസ്വാമി തലയില്‍ ഏറ്റുന്നതോടെ ഘോഷയാത്രക്ക് തുടക്കം കുറിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button