കണ്ണൂര്‍ : ശ്രീകണ്ഠപുരം മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്‍, ആളാറമ്പത്ത് നിഖില്‍, കൊളന്തയിലെ അളവൂര്‍ ലോഹിത്ത് എന്നിവരാണ് അറസ്റ്റിലായത്.
Read Also : ചാണകത്തിൽ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
കണ്ണൂര്‍ അസി. പൊലീസ് കമ്മീഷണര്‍ പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ് നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 17ന് പുലര്‍ച്ചയായിരുന്നു കോണ്‍ഗ്രസ് ഓഫിസിന് തീവെച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫോട്ടോകളും നശിച്ചിരുന്നു. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.
Post Your Comments