പന്തളം: അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ജനുവരി 13-ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും.പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി പ്രദീപ് കുമാര്‍ വര്‍മ്മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി 13-ന് പുലര്‍ച്ചെ 4.30ന് ആഭരണങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ഉച്ചയ്ക്ക് 12 വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടാകും.
Read also: ശബരിമല പ്രവേശനം : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍
12.55-ന് രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിക്ക് തിരുവാഭരണങ്ങള്‍ ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും.കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസം കാനനപാതയിലൂടെ കടന്നുപോകും. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും.15 നാണ് മകരജ്യോതി.
Post Your Comments