KeralaLatest NewsNews

ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ശബരിമല: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശബരിമല മകരവിളക്ക് ഉത്സവത്തിൻ്റെ ഭാഗമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു വൈകിട്ട് 6:42ന് ദീപാരാധന ക്ക് ശേഷം നടതുറന്നപ്പോഴാണ്. പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞത്.  സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കോവിഡ് മാനദണ്ഡപ്രകാരം ഇത്തവണ 5000 പേർക്കേ സന്നിധാനത്തേക്ക് മകര വിളക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നുള്ളു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൂർണ്ണമായും ഇത്തവണ മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങിയത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണം ഇന്ന് വൈകിട്ട്‌ ആറരയോടെ അയ്യപ്പസന്നിധിയിൽ എത്തി.പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് ആനയിച്ച് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച് തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ്‌ പ്രസിഡന്റ് അഡ്വ. എൻ വാസു, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർചേർന്ന്‌ എറ്റുവാങ്ങി.

തിരുവാഭരണം കണ്ഠര്‌ രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി ശബരീശ വിഗ്രഹത്തിൽ ചാർത്തി.മഹാ ദീപാരാധനക്ക് ശേഷം നടതുറന് 6:42 നായിരുന്നു മകരജ്യോതി തെളിഞ്ഞത്. ചരിത്രത്തിൽ ആദ്യമായാണ് ശബരിമലയിൽ ചുരുക്കം പേർ മാത്രം പങ്കെടുക്കുന്ന മകരവിളക്ക് പൂജ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button