Latest NewsKeralaIndia

ശബരിമല നടവരവില്‍ വന്‍ ഇടിവ് : ദശ കോടികളുടെ കുറവ് മകര വിളക്ക് കാലത്ത് മാത്രം

പതിനെട്ട് ദിവസത്തെ വരുമാനത്തില്‍ 33 കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത്

പത്തനംതിട്ട: മകരവിളക്ക് കാലത്തെ 18 ദിവസത്തെ കണക്കുകള്‍ പുറത്ത് വരുമ്ബോള്‍ നടവരവില്‍ വന്‍ ഇടിവ് . പതിനെട്ട് ദിവസത്തെ വരുമാനത്തില്‍ 33 കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത് .മുന്‍വര്‍ഷം ഇക്കാലയളവിലെ വരുമാനം 99.74 കോടി രൂപയായിരുന്നു . എന്നാല്‍ ഇത്തവണ അത് 63 കോടിയായി കുറഞ്ഞു . നടവരവ് , കരാര്‍ , അപ്പം , അരവണ എന്നിവയിലും കുറവ് രേഖപ്പെടുത്തിയപ്പോള്‍ സംഭാവന ഇനത്തില്‍ അല്പം വര്‍ദ്ധനവ് രേഖപ്പെടുത്തി .

18 ദിവസത്തെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് . ആകെ വരുമാനത്തിന്റെ കണക്ക് വരും ദിവസങ്ങളില്‍ മാത്രമേ പുറത്ത് വരികയുള്ളു .മുന്‍വര്‍ഷങ്ങളില്‍ വരുമാനം വലിയതോതില്‍ ലഭിച്ചിരുന്ന പല മേഖലകളിലും വന്‍ ഇടിവാണ് ഈവര്‍ഷമുണ്ടായിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button