KeralaLatest NewsNewsCrime

ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ടു പേർ മതിലകത്ത് നിന്നും പോലീസ് പിടിയിലായിരിക്കുന്നു. തൃശൂർ ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി തെക്കൻ തറവാട്ടിൽ വിഷ്ണു, അരിമ്പൂർ എറവ് ആറാംകല്ല് സ്വദേശി പെരുമാടൻ വീട്ടിൽ റിക്സൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. നമ്പർ പ്ലേറ്റില്ലാതെ ബൈക്ക് ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ 22 ന് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിന്റെ ഡ്യൂക്ക് ബൈക്ക് മോഷണം പോയിരുന്നു.

ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയുണ്ടായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button