കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറുടെ കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈക്കാര്യം പറഞ്ഞത്. പ്രിസൈഡിങ് ഓഫീസര്‍ പ്രൊഫ.കെ.ശ്രീകുമാറിന്റെ പരാതി അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് തടയാന്‍ ബാധ്യതയുള്ള ജനപ്രതിനിധി തന്നെ കള്ളവോട്ട് ചെയ്യിക്കാന്‍ ശ്രമിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത് എന്നും
ചെന്നിത്തല ആരോപിച്ചു.
കുറിപ്പിന്റെ പൂർണരൂപം…………………………………..
കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. എതിര്‍ കക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ച ശേഷം കള്ള വോട്ട് ചെയ്യുകയാണ് പതിവ്. ഇത് ബൂത്ത് പിടിക്കലിന് തുല്യമാണ്. ഒരു ജനപ്രതിനിധി ഇതിനായി നേതൃത്വം കൊടുക്കുന്നത് നിസ്സാരമായി തള്ളാന്‍ കഴിയുന്ന കാര്യമല്ല.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍ പ്രൊഫ. കെ.ശ്രീകുമാർ തന്നെയാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.കള്ളവോട്ട് തടയാന്‍ ബാധ്യതയുള്ള ജനപ്രതിനിധിയാണ് കള്ളവോട്ട് ചെയ്യിക്കാന്‍ നോക്കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള സി.പി.എം ശ്രമമാണ്.
സി.പി.എം ശക്തി കേന്ദ്രങ്ങളിലെല്ലാം വലിയ തോതിൽ കള്ളവോട്ട് നടക്കാറുണ്ടെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതി ഉണ്ടായിട്ടുള്ളതാണ്. മാത്രമല്ല, ഭീഷണി കാരണം അവിടെ കള്ളവോട്ട് അനുവദിക്കേണ്ടി വന്നതായും പ്രിസൈഡിംഗ് ഓഫീസര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇതും വളരെ ഗൗരവമേറിയ കാര്യമാണ്.
ഇക്കാര്യത്തില്‍ നിയമാനുസൃതമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.
https://www.facebook.com/rameshchennithala/posts/3825073074217837
Post Your Comments