കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ ജെ പി നദ്ദ ബർദ്ദമാൻ ജില്ലയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ഈക്കാര്യം പറഞ്ഞത്.
ബംഗാളിലെ ജനങ്ങൾ തന്നെ സ്വീകരിക്കാൻ കാട്ടുന്ന താൽപര്യം വ്യക്തമാക്കുന്നത് അവർ മമത സർക്കാരിന് പുറത്തേക്കുള്ള വാതിൽ കാട്ടിക്കൊടുക്കാൻ പോകുകയാണ് എന്നാണ്. നിങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും കാണിക്കുന്നത് ബംഗാളിലെ ജനങ്ങൾ ബിജെപി സർക്കാരിനെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്തു കഴിഞ്ഞു എന്നാണ് എന്നും നദ്ദ പറഞ്ഞു.
കോവിഡ് കാലത്ത് മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ റേഷൻ തൃണമൂൽ പ്രവർത്തകർ തട്ടിയെടുക്കുകയും അവരുടെ വീടുകൾ റേഷൻ ഓഫീസുകളാക്കി മാറ്റുകയും ചെയ്തു. ബംഗാളിൽ ഭരണകക്ഷി നടത്തുന്നത് ഇത്തരത്തിലുള്ള കൊള്ളയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട പണം ലഭ്യമാക്കാതിരിക്കുകയും ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നവരാണ് അവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ സംസ്ഥാനത്തെ കർഷകർക്ക് നീതി ഉറപ്പാക്കുമെന്നും നദ്ദ വ്യക്തമാക്കി.
Post Your Comments