Latest NewsIndiaNews

ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദും, ഗോവധവും അവസാനിപ്പിക്കും

മമതയുടേയും തൃണമൂൽ കോൺഗ്രസിൻ്റെയും പ്രീണന രാഷ്ട്രീയത്തെ ജനം ചവറ്റു കുട്ടയിലെറിയും എന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ഗോ സംരക്ഷണത്തിനും, ലൗ ജിഹാദിനെതിരായും നിയമം കൊണ്ടു വരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. വരുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും ബിജെപി വേരോടെ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു.

Also related: സ്പീക്കറുടെ കുരുക്ക് മുറുകുന്നു, അയ്യപ്പനെ ചോദ്യം ചെയ്തത് 9 മണിക്കൂർ, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

ബംഗാളിലെ മുഖ്യപ്രതിപക്ഷ ചൈ കോൺഗ്രസിനെതിരെയും ഇടത് പക്ഷത്തിനെതിരെയും മിശ്ര ആഞ്ഞടിച്ചു. ബംഗാളിൽ കോൺഗ്രസ് പൊളിഞ്ഞ കപ്പലാണെന്നും അതിന്റെ കീറിയ കപ്പൽ പായയാണ് ഇടത് പാർട്ടികളെന്നും നരോത്തം മിശ്ര പരിഹസിച്ചു. അഖണ്ഡ ഭാരതം എന്ന രാജ്യത്തിന്റെ സ്വപ്‌നം തകർത്തെറിഞ്ഞത് നെഹ്‌റു കുടുംബമാണ്. ഇന്ത്യയെ ഭിന്നിപ്പിക്കുകയും പാകിസ്താൻ, നോപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം നശിപ്പിക്കുകയും ചെയ്തത് കോൺഗ്രസിന്റെ ദുർഭരണമാണ്. കശ്മീരിന് അമിതാധികാരം നൽകിയത് കോൺഗ്രസിന്റെ പരാജയമാണെന്നും മിശ്ര പറഞ്ഞു.

ബംഗാളിൽ ബിജെപിയ്ക്ക് ലഭിക്കുന്ന ജനപിന്തുണ മമത സർക്കാരിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് എന്ന് പറഞ്ഞ മിശ്ര, മമതയുടേയും തൃണമൂൽ കോൺഗ്രസിൻ്റെയും പ്രീണന രാഷ്ട്രീയത്തെ ജനം ചവറ്റു കുട്ടയിലെറിയും എന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button