
ലക്‌നൗ: ബിജെപി മന്ത്രിയെന്ന വ്യാജേന പണം തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബദൗൻ സ്വദേശിയായ രാഹുൽ കുമാർ സിംഗ് ആണ് പിടിയിലായത്.
ഉത്തർപ്രദേശ് ബിജെപി മന്ത്രിയെന്ന വ്യാജേന ഇയാൾ പണം തട്ടിയതായി കണ്ടെത്തി. ആളുകളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോൺ രേഖകൾ പിടിച്ചെടുത്തതായി സംബാൽ പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Post Your Comments