ന്യൂഡൽഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുമെന്ന് സൂചനകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഒരു വര്‍ക്കിങ് കമ്മിറ്റി യോഗം ഉടന്‍ തന്നെ വിളിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022ന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ഈ വര്‍ഷം രാഹുല്‍ ഗാന്ധി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ദേശീയ പ്രസിഡന്‍റാകുമെന്ന് ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡിപിസിസി) മേധാവി അനില്‍ ചൗധരിയും പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്‍റെ ശബ്ദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments