കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഇന്നലെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അയ്യപ്പന്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കി അയ്യപ്പനെ വിളിപ്പിച്ചിരിക്കുന്നത്.
സ്വപ്ന, സന്ദീപ് എന്നിവര്‍ നല്‍കിയ രഹസ്യമൊഴിയില്‍ സ്പീക്കറിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഓഫീസിനെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലേക്ക് നീട്ടിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വപ്നയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ച് ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.
Read Also: ‘ഷൂ സോളില്‍ ജാതിപ്പേര്’; മുസ്ലീം യുവാവിനെതിരെ പോലീസ് കേസെടുത്തു
ഡോളര്‍ കടത്തിന് ഏതെങ്കിലും വിധത്തില്‍ സ്പീക്കറെയോ സ്പീക്കറുടെ ഓഫീസിനെയോ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതായി കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവര്‍മാരെ ചോദ്യംചെയ്തിരുന്നു. അറ്റാഷയുടേയും കോണ്‍സുല്‍ ജനറലിന്‍റെയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്തത്. ഇന്നലെ അസിറ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറുടെ ഓഫീസിലെ പ്രധാനിയായ അയ്യപ്പനെ ചോദ്യം ചെയ്തതിന് ശേഷം സ്പീക്കറിലേക്കും ചോദ്യം ചെയ്യല്‍ എത്തുമെന്നാണ് സൂചന.
Post Your Comments