Latest NewsKeralaNews

സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്

ഡോളർ കേസിൽ സ്പീക്കറേയും ചോദ്യം ചെയ്യാം എന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചതിന് പിന്നാലെയാണ് അസിസ്റ്റൻ്റ്  പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്



തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. നാളെ ചോദ്യം ചെയ്യിലിന് ഹാജരാവാനാണ് നോട്ടീസിൽ കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. നാളെ അയ്യപ്പൻ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തണം. ഡോളർക്കടത്തുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് നടപടി.

Also related: ശിവശങ്കരൻ മുഖ്യ സൂത്രധാരകനെന്ന് കസ്റ്റംസും ഇഡിയും, പക്ഷേ എൻ ഐ എ കുറ്റപത്രത്തിൽ ശിവശങ്കരൻ പ്രതിയല്ല

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡോളർ കേസിൽ സ്പീക്കറേയും ചോദ്യം ചെയ്യാം എന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചതിന് പിന്നാലെയാണ് അസിസ്റ്റൻ്റ്  പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button