കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ എൻഐഎ സമർപ്പിച്ച പ്രാരംഭ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതിയല്ല.
സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേർക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കരുതൽ തടങ്കലിലുള്ള കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയ സന്ദീപ് നായരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷിയാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 180 ദിവസം തികയും മുമ്പാണ് ആദ്യ കുറ്റപത്രം എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വപ്ന, സരിത്ത് കെടി റമീസ് ഉൾപ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് യുഎപിഎ അടക്കം ചുമത്തി ‘ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Also related: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
സ്വര്‍ണക്കടത്തിന്‍റെ പ്രധാന സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍ഐഎ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതിന് ഉദാഹരണമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം.കോഫെപോസ പ്രകാരം കസ്റ്റംസ് കരുതല്‍ തടങ്കലിൽ വെച്ചിരിക്കുന്ന സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് പുറത്ത് വരുന്ന സൂചനകൾ.സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റവും തീവ്രവാദസംഘത്തിലംഗമായി എന്ന കുറ്റവുമാണ് മാപ്പ് സാക്ഷികളായവർക്കെതിരെ ചാർജ്ജ് ചെയ്തിട്ടുള്ളത്.
Also related: സ്വർണ്ണക്കടത്ത്: സ്വപ്ന ഉൾപ്പെടെ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ,സന്ദീപ് നായർ മാപ്പ് സാക്ഷി
സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ആവർത്തിച്ചിട്ട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് എൻഐഎ ശിവശങ്കറിനെ പ്രതിയാക്കാത്തത് എന്ന ചോദ്യം കൂടി വരും ദിവസങ്ങളിൽ ഉയരും. മുമ്പ് ശിവശങ്കറി പ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
Post Your Comments