മുംബൈ: തന്നോട് മിണ്ടാതായതിൽ പ്രകോപിതനായ യുവാവ് 17കാരിയായ കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലാണ് വിചിത്രമായ ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. തന്നോട് സൗഹൃദം ഉണ്ടായിരുന്ന പെൺകുട്ടി മിണ്ടാതായതിൽ ക്ഷുപിതനായ യുവാവ് വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി എത്തുകയും പെൺകുട്ടിയെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു ഉണ്ടായത്. സംഭവത്തിൽ പോപാറ്റ് ബോബ്ഡെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആക്രമണം നടന്ന ശേഷം അയൽവാസികൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഉണ്ടായത്. പ്രതിക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനും പീഡനത്തിനും കേസ് എടുത്തു.
Post Your Comments