Latest NewsNewsCrime

മുംബൈയിൽ ഇരട്ടക്കുട്ടികളിലൊരാളെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി

മുംബൈ: ഇരട്ടക്കുട്ടികളിലൊരാളെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. മുംബൈയിലെ വസായി മേഖലയിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. നാൽപ്പത്തിയഞ്ച് ദിവസം മാത്രം പ്രായമായ ഇരട്ടപ്പെൺകുട്ടികളിലൊരാളെയാണ് സ്വന്തം അമ്മ വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഒന്നരമാസം മുമ്പാണ് യുവതി ഇരട്ട പെൺകുട്ടികൾക്ക് ജന്മം നല്കുകയുണ്ടായത്. എന്നാൽ ആൺകുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താൽ നിരന്തരം കുറ്റപ്പെടുത്തലുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതിനോ പരിചരിക്കുന്നതിനോ കുടുംബത്തിൽ ആരും തന്നെ തയ്യാറായതുമില്ല. എല്ലാം യുവതി തന്നെയായിരുന്നു എല്ലാം നോക്കിയിരുന്നത്.

കൊല്ലപ്പെട്ട കുഞ്ഞ് കുറച്ചു ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു. നിർത്താതെ കരയുകയും ചെയ്യുമായിരുന്നു. എല്ലാം കൊണ്ടും സഹികെട്ടപ്പോൾ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കുഞ്ഞിനെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തുടർന്ന് കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചു. കുടുംബത്തിലെ ആളുകൾ കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ഇവർ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം വീട്ടിലെല്ലാവരും തിരച്ചിൽ തുടരുന്നതിനിടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം യുവതി തുറന്നു പറഞ്ഞു. കുടുംബാംഗങ്ങൾ വാട്ടർടാങ്കില്‍ നിന്നും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റു ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button