ന്യൂഡല്‍ഹി: സഭാതര്‍ക്കത്തിന് ഉടന്‍ പരിഹാരമാകും, തുടര്‍നടപടികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . സഭാ തര്‍ക്ക വിഷയങ്ങളില്‍ യാക്കോബായ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തി. നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പളളിപിടുത്തം തടയാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ സഭാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. തര്‍ക്കത്തില്‍ കേന്ദ്ര ഇടപെടലിനെ കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരനെയും മിസോറാം ഗവര്‍ണറായ പി.എസ് ശ്രീധരന്‍ പിളളയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.
Read Also : ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ മാതൃക: ഗവര്‍ണറുമായി കൂടികാഴ്ച നടത്തുമെന്ന് മോഹൻ ഭാഗവത്
ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്ക് ഓര്‍ത്തഡോക്സ് സഭക്കാര്‍ തയ്യാറായിട്ടില്ല. തുല്യനീതി ലഭിക്കുമെന്ന് കരുതുന്നതായും തുറന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് യാക്കോബായ പ്രതിനിധികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വലിയ ക്രമസമാധാന പ്രശ്നമാകുന്ന കാര്യമാണ് സഭാതര്‍ക്കമെന്നും അതില്‍ പ്രധാനമന്ത്രി ഇടപെട്ടതില്‍ തെറ്റില്ലെന്നും ഈ കാര്യത്തില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
Post Your Comments