Latest NewsKeralaNews

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു ; സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയത് ഉദ്യോഗസ്ഥരടക്കമുള്ള 41 പേര്‍

റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയത് ഉദ്യോഗസ്ഥരടക്കമുള്ള 41 പേര്‍. അറസ്റ്റ് ചെയ്തവരില്‍ ഡോക്ടറും പൊലീസ് ട്രെയിനിയും ഐ.ടി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

ഒരു ദിവസം കൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡായിരുന്നു ഇത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് നടപ്പാക്കുന്നത്.

469 സ്ഥലങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. രണ്ടു വര്‍ഷത്തിനുള്ളില്‍ 525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button