ഡൽഹി: ഡൽഹിയിൽ ലൗ ജിഹാദിന് ഇരയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഠനങ്ങൾ. ഇസ്ലാമാണ് എന്നത് മറച്ചു പിടിച്ചു പ്രണയിച്ചു. പ്രണയം വിവാഹത്തിൽ കലാശിച്ചപ്പോൾ മതം മാറാൻ നിർബന്ധിച്ചു, വഴങ്ങാതെ വന്നപ്പോൾ ഭർതൃപിതാവ് ശാരീരികമായി മർദ്ധിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിൽ അഭയം തേടി.
Alsorelated: ഡിവൈഎഫ്ഐ പ്രവർത്തകന്റെ മരണം; ഒരാൾകൂടി പിടിയിൽ
വിവാഹം കഴിഞ്ഞ ശേഷമാണ് ഭർത്താവ് ഇസ്ലാമാണ് എന്ന വിവരം അറിയുന്നത്. നിർബന്ധിച്ചു തന്നെ ഖുർബ ധരിപ്പിക്കുകയും നിസ്കരിപ്പിക്കുകയും ചെയ്തതായി ഡൽഹി പോലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. രാഹുൽ എന്ന പേരിലാണ് ഇയാൾ തന്നെ പരിചയപ്പെട്ടത്. എന്നാൽ വിവാഹ ശേഷമാണ് അയാളുടെ ശരിക്കുള്ള പേര് സാഹിബ് അലി എന്നാണ് പോലും താൻ മനസിലാക്കുന്നത് എന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു.
Alsorelated: ഫാദറും സിസ്റ്ററും തമ്മിലുള്ള ലൈംഗിക കേളികള്‍ സിസ്റ്റര്‍ അഭയ കണ്ടതാണ് പ്രശ്‌നമായത്, കന്യാസ്ത്രീ മഠങ്ങളില്‍ ഇത് സാധാരണം
ബന്ധം പിരിയാൻ ആവശ്യപ്പെട്ടപ്പോൾ യുവതിയെ ഭർതൃവീട്ടുകാർ വീട്ടുതടങ്കലിലാക്കുകയും നിർബന്ധിച്ച് ഗോമാംസം കഴിപ്പിച്ചതായും പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. യുവതിയുടെ പരാതിയിൽ സാഹിബ് അലി എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിബ് അലിയുടെ പിതാവിനെയും ബന്ധുക്കളെയും പുരോഹിതനെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് പറയുന്നു.ഇവർ ഉടൻ അറസ്റ്റിലാവും.പ്രതികൾക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
Post Your Comments