NattuvarthaLatest NewsKeralaNews

‘ലവ് ജിഹാദോ, അതെന്ത് സാധനം’, ഞാൻ മുൻപ് കേട്ടിട്ടേയില്ലല്ലോ: തൊട്ട് മുൻപ് പറഞ്ഞത് മുക്കി സിപിഎം നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന തന്റെ വെളിപ്പെടുത്തൽ തിരുത്തി സിപിഎം നേതാവ് ജോർജ് എം തോമസ്. കേ​ര​ള​ത്തി​ല്‍ ലൗ​ ജി​ഹാ​ദ് ഇ​ല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മു​ണ്ടെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും, ചില മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ജോ​ര്‍​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Also Read:ശരീരഭാരം കുറയ്ക്കാന്‍ കടുക്

എന്നാൽ, പ്രമുഖ മാധ്യമത്തിനു ജോ​ര്‍​ജ് നൽകിയ അഭിമുഖം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സ​ത്രീ​ക​ളെ ഐ​എ​സി​ലേ​ക്ക് കൊ​ണ്ടു പോ​വു​ന്നു​ണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേ​ര​ള​ത്തി​ല്‍ വി​ദ്യാ​സമ്പരാ​യ യു​വ​തി​ക​ളെ മ​തം മാ​റ്റു​ന്ന​തി​നാ​യി ചി​ല​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും, കേ​ര​ള​ത്തി​ല്‍ ലൗ​ജി​ഹാ​ദു​ണ്ടെ​ന്ന ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കുന്നുമായിരുന്നു ജോ​ര്‍​ജ് തോമസിന്റെ വെളിപ്പെടുത്തൽ.

‘ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും എ​സ്ഡി​പി​ഐ​യും അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ ലൗ ​ജി​ഹാ​ദി​ന് ശ്ര​മി​ക്കു​ന്നുണ്ട്. എന്നാൽ, ഷി​ജി​നും ജ്യോ​ത്സ​ന​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​കു​ന്ന​തി​ലെ വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. ലൗ​ജി​ഹാ​ദ് വേ​റെ പ്ര​ണ​യ വി​വാ​ഹം വേ​റെ, ര​ണ്ടും ര​ണ്ടാ​ണ്. പക്ഷെ, പ്ര​ദേ​ശ​ത്തെ മ​ത​സൗ​ഹാ​ര്‍​ദ്ദ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​വു​ക​യും മ​ത​സ്പ​ര്‍ദ്ധയ്ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്തെ​ന്ന കാ​ര​ണ​ത്താ​ല്‍ ഷി​ജി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും’, ജോ​ര്‍​ജ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button