തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്‌എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ജോര്‍ജ് എം തോമസിന് പിശകു സംഭവിച്ചതാണെന്നും, ജോര്‍ജിന് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Raed:ട്രാഫിക് നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
‘ഈ വിവാഹത്തെ മുന്‍ നിര്‍ത്തി പ്രദേശത്ത് പാര്‍ട്ടിക്കെതിരായ പ്രചാരണം നടക്കുന്നുണ്ട്. അത് വിശദീകരിക്കാനാണ് ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയില്‍ ഇല്ല. ഇരുവരും ഒളിച്ചോടി എന്നാണ് പറയുന്നത്. അത് ശരിയായില്ല. ഷെജിനും ജോയ്സനയ്ക്കും ആവശ്യമെങ്കില്‍ പാര്‍ട്ടി സംരക്ഷണം ഉറപ്പാക്കും’, പി മോഹനന്‍ പറഞ്ഞു.
അതേസമയം, സ്പീക്കർ എം ബി രാജേഷും ജോര്‍ജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
Post Your Comments