Latest NewsNewsIndia

ലവ് ജിഹാദ് ശ്രമം: യുവാവ് പിടിയില്‍

വിവാഹത്തിലൂടെ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട ലക്ഷം രൂപ പിഴയും ലഭിക്കും

അഹമ്മദാബാദ്: ഗുജറാത്തില്‍ ലവ് ജിഹാദ് ശ്രമം. ക്രിസ്ത്യന്‍ യുവാവ് എന്ന രീതിൽ പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ച മുസ്ലിംയുവാവ് സമീര്‍ ഖുറേഷി അറസ്റ്റിൽ. ലവ് ജിഹാദ് തടയാന്‍ ഗുജറാത്തില്‍ മൂന്ന് ദിവസം മുമ്പ് നിലവില്‍ വന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 പ്രകാരം നടന്ന ആദ്യ അറസ്റ്റായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.

വഡോദരയിലെ തര്‍സാലി പ്രദേശത്ത് താമസക്കാരനാണ് സമീര്‍ അബ്ദുള്ള ഖുറേഷി. ഇന്‍സ്റ്റഗ്രാം വഴി ക്രിസ്ത്യന്‍ യുവാവ് എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പ്രേമിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സാം മാര്‍ട്ടിന്‍ എന്നു പരിചയപ്പെടുത്തിയ ഇയാൾ ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചെന്നും അതിന്‍റെ ചിത്രമെടുത്തെന്നും പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ ഈ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തുടര്‍ന്ന് 2019ല്‍ വിവാഹിതരായി.

read also: മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജൂണ്‍ 15നാണ് ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ചുവടുപിടിച്ച്‌ ലവ് ജിഹാദ് തടയുന്ന നിയമം കൊണ്ടുവന്നത്. മതസ്വാതന്ത്ര്യ (ഭേദഗതി) നിയമമനുസരിച്ച്‌ വിവാഹത്തിലൂടെ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട ലക്ഷം രൂപ പിഴയും ലഭിക്കും. ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button