നാസിക്: ലവ് ജിഹാദെന്നാരോപിച്ച് സമുദായം ഇടപെട്ടതിനെത്തുടർന്ന് മകളുടെ വിവാഹ ചടങ്ങുകൾ വേണ്ടെന്ന് വെച്ച് നാസിക്കിലെ ഒരു കുടുംബം. 28 വയസുള്ള മകളുടെ വിവാഹമാണ് മാതാപിതാക്കൾ ഒരു മുസ്ലീം യുവാവുമായി നടത്താന്‍ തീരുമാനിച്ചത്. ഇതാണ് സമുദായത്തിന്റെ എതിര്‍പ്പിന് കാരണമായത്. ഈ വിവാഹം ‘ലവ് ജിഹാദ്’ ആണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
Also Read:പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി: പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ
ക്ഷണക്കത്ത് പുറത്തായതിന് പിറകെയാണ് ഹിന്ദുമതത്തില്‍പെട്ട വധുവിന്റെ സമുദായാംഗങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത്. ചടങ്ങുകള്‍ നടത്തിയില്ലെങ്കിലും വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ ഇരു കുടുംബങ്ങളും തയ്യാറായില്ല. മകളുടെ ഇഷ്ടാനുസരണം വിവാഹം നടത്താന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചത്.
അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വരനോ വരന്റെ വീട്ടുകാരോ ശ്രമിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വിവാഹം പ്രാദേശിക കോടതിയില്‍ രജിസ്റ്റര്‍ ചെയ്തു. ശാരീരികമായി ചില വൈകല്യമുള്ള പെണ്‍കുട്ടിയാണ് വധു രസിക . അതുകൊണ്ട് തന്നെ പെണ്‍കുട്ടിക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തുന്നതില്‍ ഏറെ വലഞ്ഞിരുന്നതായി പ്രമുഖ ജ്വല്ലറി ഉടമയും വധുവിന്റെ പിതാവുമായ പ്രസാദ് അദ്ഗാവോങ്കര്‍ പറഞ്ഞു. എന്നാല്‍, ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മുന്‍ സഹപാഠിയായ ആസിഫ് ഖാന്‍ രസികയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു കുടുംബങ്ങള്‍ക്കും പരസ്പരം അറിയുകയും ചെയ്യാം.
Post Your Comments