KeralaNattuvarthaLatest NewsNews

എൽ ഡി എഫ് ഒരു സീറ്റ് മാത്രം നേടി ദയനീയമായി പരാജയപ്പെട്ട കൊണ്ടോട്ടി നഗരസഭയിലെ സ്വതന്ത്ര സ്ഥാനാർത്ഥി മർദ്ദനമേറ്റു മരിച്ചു

2015ല്‍ കോണ്‍ഗ്രസ്- സി.പി.എം കൂട്ടുകെട്ടില്‍ മതേതര വികസന മുന്നണിയായി മത്സരിച്ചാണ് ഇവിടെ അധികാരത്തിലേറിയിരുന്നു

മലപ്പുറം: എൽ.ഡി.എഫ് അതിദയനീയമായി പരാജയപ്പെട്ട് ഒരുസീറ്റിൽ ഒതുങ്ങിയ കൊണ്ടോട്ടി നഗരസഭയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തിൽ ദുരൂഹത. കൊണ്ടോട്ടി നഗരസഭയിൽ തച്ചത്ത് പറമ്പ് വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച കപ്ലക്കാട് പറളിക്കുന്നിൽ കൊണ്ടോട്ടി സ്വദേശി എം.അബ്ദുൾ ലത്തീഫാണ് മർദ്ദനമേറ്റ് മരിച്ചത്.

Also Related: കാര്‍ഷിക നിയമം, കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും വന്‍ തിരിച്ചടി 

കൊണ്ടോട്ടിയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സി.പി.എം കൂട്ടുകെട്ടില്‍ മതേതര വികസന മുന്നണിയായി മത്സരിച്ചാണ് അധികാരത്തിലേറിയിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് ബന്ധം പിന്നിട് പുനസ്ഥാപിക്കുകയും 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അത് തുടരുകയുമായിരുന്നു.

Also Related: മരണക്കിണറുകളാകുന്ന കന്യാസ്ത്രി മഠങ്ങൾ; സിസ്റ്റർ അഭയ മുതൽ ദിവ്യ വരെ

40 അംഗ നഗരസഭയിൽ നിലവിൽ യു.ഡി.എഫിന് 32 ഉം എൽ ഡി എഫിന് 1 ഉം മറ്റുള്ളവർക്ക് 7 ഉം അംഗങ്ങളാണുള്ളത്.കഴിഞ്ഞ തവണ  കോണ്‍ഗ്രസിനും എല്‍.‍ഡി.എഫിനും 10 വീതവും മുസ്ലിം ലീഗിന് 19 ഉം എസ്.ഡി.പി.ഐക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. നിലവിൽ പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കാതെ എൽ.ഡി.എഫ് പരാജയപ്പെട്ടയിടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തിൽ ദുരൂഹത ഏറെയാണ്. കൊണ്ടോട്ടി പോലിസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button