കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് സംസ്ഥാന ഘടകം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ആധിര്‍ രഞ്ജന്‍ ചൗധരിയാണ് ഒരു അഭിമുഖത്തില്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. 2016 ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് – ഇടത് കൂട്ടുകെട്ടിന് ചരടുവലിച്ചത് ആധിര്‍ രഞ്ജന്‍ ചൗധരി ആയിരുന്നു.
ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അനായാസ ജയത്തിന് വഴിയൊരുക്കില്ലെന്നും ഇടത് – കോണ്‍ഗ്രസ് കൂട്ടുകെട്ട് സംഭവിച്ചാല്‍ കളി മാറുമെന്നും ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ മറുപടി നല്‍കാമെന്നായിരുന്നു പ്രതികരണം.
തൃണമൂല്‍ സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയമാണ് ബംഗാളില്‍ ബിജെപി യുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് ആധിര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി.ഇരുപാര്‍ട്ടികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. വിഭാഗീയ രാഷ്ട്രീയത്തിലൂടെ കരിനിഴല്‍ വീണ ബംഗാളിലെ മതേതര സ്വഭാവം പുന:സ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബൂത്ത് തല വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് ശ്രമിക്കുകയെന്നും ആധിര്‍ രഞ്ജന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നു, 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
വികസനവും അഴിമതി മുക്ത ഭരണവും ഉയര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.കോണ്‍ഗ്രസ് വിട്ട് എതിര്‍ പാര്‍ട്ടികളിലേക്ക് ചേക്കേറിയ മുന്‍കാല പ്രവര്‍ത്തകരെ തിരികെയെത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതും നിരാശാജനകമായ പ്രകടനമാണ് ബംഗാളില്‍ നടത്തിയത്.
Post Your Comments