തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിന്‍ കൊണ്ടുപോകാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് മന്ത്രി പറഞ്ഞു. ത്രിപുരയില്‍ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല.
Read Also: കള്ളപ്പണ ഇടപാട്: ഇപി ജയരാജന് കുരുക്കായി വൈദേകം റിസോര്‍ട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്
പാചകവാതക വിലവര്‍ധനയില്‍ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതിപക്ഷം ബിജെപിയുടെ ചാവേര്‍ ആയി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രെഷര്‍ കുക്കറിന്റ സേഫ്റ്റി വാല്‍വ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര സര്‍ക്കാരിന്റെ സ്‌പോണ്‍സേഡ് സമരമാണ് കേരളത്തില്‍ നടത്തുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
Post Your Comments