Latest NewsKeralaNattuvarthaNews

പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പ്രസിഡൻ്റാക്കി എംഎൽഎയുടെ അടവ് നയം, പാർട്ടി വിട്ട് അണികൾ

ചിറ്റാറിലെ സിപിഎം ൻ്റെ ഏറ്റവും സ്വാധീനമുള്ള നേതാവായ എം എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.

പത്തനംതിട്ട: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ സിപിഎംൻ്റെ അടവ് നയത്തിൽ പ്രതിഷേധിച്ച് അണികൾ കൂട്ടത്തോടെ പാർട്ടിവിടുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിറ്റാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാന്‍ എംഎൽഎ ജനീഷ് കുമാർ ഇടപ്പെട്ടു എന്നും പാർട്ടി വിട്ടവർ ആരോപിക്കുന്നു.

Also related: നിർമാണം പൂർത്തിയാകുംമുൻപേ റോഡ് തകർന്നു ; പരാതിയുമായി നാട്ടുകാർ

പാർട്ടിയിലെ ഒന്നാം നിര നേതാവിനെ വീഴ്ത്തിയ സജിയെ തന്നെ കൂട്ടുപിടിച്ച്‌ സിപിഎം പഞ്ചായത്ത് ഭരണം കൈക്കലാക്കിയത് ചിറ്റാർ പഞ്ചായത്തിലെ അണികളെയാകെ ചൊടിപ്പിച്ചിരിക്കുകയാണ്. സീതത്തോട് പഞ്ചായത്തിലും ജനീഷ് കുമാർ എം എൽ എയുടെ നടത്തിയ ഇടപെടലിൽ പ്രസിഡന്റ് സ്ഥാനം മാറി മറിഞ്ഞിരുന്നു. ഇതിലും അണികൾക്കിടയിൽ വലിയ തോതിലുള്ള അമർഷത്തിനിടയാക്കിയിട്ടുണ്ട്.

Also related : തീരുമാനങ്ങൾ പിൻവലിച്ചു…! തീയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കില്ല

ചിറ്റാറില്‍ പതിനഞ്ചോളം സജീവ പാർട്ടി  പ്രവർത്തകരാണ് സിപിഎം വിട്ടത്. ഇനിയും നിരവധി പ്രവർത്തകർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ് വിവരങ്ങൾ. ഇതിന് മുന്നോടിയായി ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പത്ത് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയു വെറും അഞ്ചു പേരെ വെച്ച് യോഗം കൂടേണ്ട അവസ്ഥയും ഉണ്ടായി. ചിറ്റാറിലെ സിപിഎം ൻ്റെ ഏറ്റവും സ്വാധീനമുള്ള നേതാവായ എം എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.

Also related: തലസ്ഥാനത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

എംഎസ് രാജേന്ദ്രന്റെ സഹോദരന്‍ എംഎസ് പ്രസാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെ സംരക്ഷിച്ചതിന്റെ പേരിലാണ് സജി കുളത്തുങ്കലിന്റെ പിതാവായ കെഇ വര്‍ഗീസിനെ സിപിഎമ്മുകാര്‍ കൊല ചെയ്തത്.വർഗീസിൻ്റെ മകൻ്റെ പ്രസിഡന്റാക്കാനുള്ള നീക്കം ആത്മാഭിമാനമുള്ള പ്രവർത്തകർക്ക് ഉൾക്കൊള്ളാനാവില്ലെന്നും സിപിഎംൻ്റെ അടവ് നയം തള്ളിയ പ്രവർത്തകർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button