Latest NewsKeralaNews

ചെങ്ങന്നൂരില്‍ എൻഡിഎയ്ക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താൻ പരിഹസിച്ച് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: സോണിയാഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെ പരിഹസിച്ചു ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്കെതിരെ അണിനിരക്കാന്‍ സോണിയാഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രാദേശിക തലത്തിലും എന്‍ഡിഎയ്ക്കെതിരെ ഇടത് വലത് മുന്നണികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെയയാണ് നിര്‍ത്തേണ്ടതെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത്.

മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരളം വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 2016-ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മുന്‍നിര്‍ത്തിയാണ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഇടത് മുന്നണി ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button