എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയക്കെതിരെ സൈബര്‍ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം പ്രതികരിച്ചതോടെയാണ് സഖാക്കളുടെ കണ്ണിൽ താഹില ശത്രുവായത്. യു.ഡി.എഫ് നേതൃത്വവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട താഹിലയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ നോക്കിയാൽ കാണാം പ്രബുദ്ധ സഖാക്കളുടെ തനി നിറം.
‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് മിസ്റ്റര്‍ പിണറായി വിജയന്‍’ എന്ന് തുടങ്ങുന്ന പോസ്റ്റാണ് വിവാദത്തിന് കാരണമായത്. തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ നിരവധി അശ്ലീലം നിറഞ്ഞ കമന്റുകളും വ്യക്തി അധിക്ഷേപ കമന്റുകളുമാണുള്ളത്.
Also Read: വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
സി.പി.ഐ.എം അനുഭാവികളായ ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് അധിക്ഷേപ കമന്റുകള്‍ വന്നിട്ടുള്ളത്. ‘തന്തയെ വിളിച്ച് പഠിച്ച സംസ്‌കാരമാണിത്’, ‘മോളെ തഹിലിയാ വക്കീല്‍ ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം നല്ല വീട്ടില്‍ ജനിക്കണം, നല്ല വീട്ടില്‍ നിന്ന് ഉണ്ണണം നല്ല ജനുസ് ആകണം’, വീട്ടില്‍ നിന്ന് നല്ല സംസ്‌കാരം ആണ് പഠിപ്പിച്ചത് എന്ന് മനസിലായി’ തുടങ്ങിയ കമന്റുകൾ കൊണ്ട് അഭിഷേകം തന്നെയാണ് സഖാക്കൾ നടത്തുന്നത്. ഭൂരിഭാഗം കമന്റുകളും തെറിവിളികളും ‘സംസ്‌കാരം പഠിപ്പിക്കല്‍’ പ്രതികരണങ്ങളുമാണ്.
Post Your Comments