തിരുവനന്തപുരം: ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളം കുടിപ്പിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെ അഭിനന്ദിച്ച സംവിധായകൻ സനൽ കുമാർ ശശിധരന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സി.പി.എമ്മിനെയും കുത്തഴിഞ്ഞ ഭരണത്തെയും വിമർശിച്ചാൽ മുഖമില്ലാത്ത, ഒരുകൂട്ടർ വന്ന് അപഹാസ്യ കമന്റുകളുമായി വരുമെന്ന് സനൽ കുമാർ പറയുന്നു.
‘കവലയിൽ തുണി പറിച്ച് തലയിൽ കെട്ടിക്കൊണ്ട് തെമ്മാടികൾ നടത്തുന്ന പേക്കൂത്ത് മാത്രം. ഇതുകൊണ്ട് സത്യം പറയുന്ന അപൂർവം പേരെ നിശബ്ദരാക്കാം എന്നാണ് ഈ പാവങ്ങൾ കരുതുന്നത്. ഇവരുടെ ചെളിവാരിയെറിയൽ കൊണ്ട് സത്യത്തിന് എന്തു സംഭവിക്കാനാണ്. ഇവർ കരുതുന്നത് ഇവരെ ഭയന്ന് മറ്റാരും മിണ്ടാതിരുന്നാൽ സത്യം സത്യമല്ലാതെ ആയിക്കോളും എന്നാണ്. ആർക്കാണ് നഷ്ടം? ബംഗാൾ, ത്രിപുര എന്നൊക്കെ താരതമ്യം ചെയ്യുന്നതിന് പോലും സാധ്യതയില്ലാത്തവണ്ണമുള്ള ഒരു പര്യവസാനത്തിലേക്ക് അത് പോകും’, സംവിധായകൻ നിരീക്ഷിക്കുന്നു.
സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
സിപിഎം നെയോ കേരളത്തിലെ കുത്തഴിഞ്ഞ ഭരണത്തെയോ വിമർശിച്ചുകൊണ്ട് എന്തെങ്കിലും എഴുതിയാൽ ഉടനെ ഒരു പത്തൻപത് പേര് അപഹാസ്യ കമെന്റുകളുമായി വരും. അത് ഭയന്നിട്ടാവണം സത്യം കണ്ണിൽ കുത്തിയാൽ പോലും ആളുകൾ എന്തെങ്കിലും പറയാൻ മടിക്കുന്നത്. കമെന്റഴുതുന്ന പലർക്കും സ്വന്തം മേൽവിലാസമില്ല. കമന്റുകൾ ഒന്നും തന്നെ ഉന്നയിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും അല്ല. കവലയിൽ തുണി പറിച്ച് തലയിൽ കെട്ടിക്കൊണ്ട് തെമ്മാടികൾ നടത്തുന്ന പേക്കൂത്ത് മാത്രം. ഇതുകൊണ്ട് സത്യം പറയുന്ന അപൂർവം പേരെ നിശബ്ദരാക്കാം എന്നാണ് ഈ പാവങ്ങൾ കരുതുന്നത്. ഇവരുടെ ചെളിവാരിയെറിയൽ കൊണ്ട് സത്യത്തിന് എന്തു സംഭവിക്കാനാണ്. ഇവർ കരുതുന്നത് ഇവരെ ഭയന്ന് മറ്റാരും മിണ്ടാതിരുന്നാൽ സത്യം സത്യമല്ലാതെ ആയിക്കോളും എന്നാണ്. ആർക്കാണ് നഷ്ടം? ശുദ്ധമായ ഈ മണ്ടത്തരം കൊണ്ട് ഒരേയൊരു നഷ്ടമേയുള്ളു. ഈ വൈകിയ വേളയിലെങ്കിലും ലക്ഷക്കണക്കിന് പാവങ്ങൾ ജീവൻ പണയം വെച്ച് ഉയർത്തിക്കൊണ്ട് വന്ന ഒരു പ്രസ്ഥാനത്തെ നേരായ വഴിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ജീവനില്ലാതാകും. ബംഗാൾ, ത്രിപുര എന്നൊക്കെ താരതമ്യം ചെയ്യുന്നതിന് പോലും സാധ്യതയില്ലാത്തവണ്ണമുള്ള ഒരു പര്യവസാനത്തിലേക്ക് അത് പോകും. വളരെ കഷ്ടമാണ് ഈ അവസ്ഥ എന്നത് പറയാതിരിക്കാൻ കഴിയുന്നില്ല.v
Post Your Comments