മാധ്യമപ്രവർത്തകൻ ഫിറോസ് മുഹമ്മദ് ബി.ജെ.പിയിൽ ചേർന്നതായി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തിന് നേരെ ആക്രമണവുമായി സൈബർ സഖാക്കൾ രംഗത്തെത്തി. തന്നെ പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് ഇപ്പോഴദ്ദേഹം. കുട്ടിക്കാലം മുതൽ താൻ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നുവെന്ന് ഫിറോസ് പറയുന്നു. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും അതിനായുള്ള ശ്രമത്തിന്റെ ഭാഗമാക്കിയിട്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്നും ഫിറോസ് പറയുന്നു. എന്തുകൊണ്ടാണ് താൻ ബി.ജെ.പിക്കാരൻ ആയതെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്.
‘എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു പാർട്ടി എന്ന നിലയ്ക്കാണ് ഞാൻ ഒരു ബി.ജെ.പിക്കാരൻ ആകുന്നത്. എത്ര നല്ല മനുഷ്യരാണ്. വിവരമില്ലാത്ത അന്തംകമ്മികളുടെ കൂട്ടത്തിൽ ജീവിച്ചാൽ ജീവിതം തന്നെ വ്യർത്ഥമായി പോകും. പച്ച മനുഷ്യർ ആണ്. കേരളത്തിൽ അവർ നല്ല നേതാക്കളാണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം വന്നാൽ എല്ലാ അവന്മാരും പണി പാളി വീട്ടിൽ ഇരിക്കും. ഇനിമുതൽ ഞാൻ വോട്ട് ചെയ്യുന്നത് ബി.ജെ.പിക്കാണ്’, ഫിറോസ് പറയുന്നു.
ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അന്തംകമ്മികൾക്ക് വേണ്ടിയുള്ള പ്രത്യേക പോസ്റ്റ്.
————————————————————-
അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നു സ്കൂൾ കാലം മുതൽ. കാരണം കുടുംബത്തിൽ എല്ലാവരും കമ്മ്യൂണിസ്റ്റുകാരായിരുന്നു. മൂന്നു വയസ്സൊക്കെ ഉള്ളപ്പോഴും അരിവാളും നെൽക്കതിരും/ അരിവാൾ ചുറ്റിക, ഉടുപ്പിൽ കൊളുത്തിയിട്ട് അഭിമാനത്തോടെ നടന്ന കുട്ടിക്കാലം. മിക്കവാറും വർഷങ്ങളിൽ എസ്എഫ്ഐയുടെ ക്ലാസ് ലീഡർ ആയിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ചെയർമാൻ. പ്രീഡിഗ്രിക്ക് സെയിന്റ് ജോൺസ് കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ ഏരിയ കമ്മിറ്റി മെമ്പർ. ഡിഗ്രിക്ക് ടികെഎംഎൽ, അന്തംകമ്മികൾ തോറ്റു പോകുന്നത് അവിടെയാണ്. പാനൽ പൊളിഞ്ഞപ്പോഴും എസ്എഫ്ഐയുടെ ചെയർമാൻ. തോറ്റിട്ടില്ല. ജീവിതം വേറെ പുസ്തകമായി ഞാൻ എഴുതാം. അതുകൊണ്ട് വിട്ടുപിടിക്ക്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യമാണ് എൻറെ ലക്ഷ്യം. ഒരു ശ്രമമാണ്. ഈ ജീവിതത്തിൽ അല്ലേ ശ്രമിക്കാൻ പറ്റൂ.
Post Your Comments