ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ വിശ്വസ്തനായ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിനെ പൊതുവേദിയില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 25ന് റഷ്യന്‍, ശ്രീലങ്കന്‍, വിയറ്റ്‌നാമീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന പരിപാടി .
Read Also: ആദ്യഭാര്യയുടെ ഇൻസ്റ്റ റീൽസ് കണ്ടു: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് രണ്ടാംഭാര്യ
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഏഷ്യന്‍ റീജ്യണല്‍ ഫോറത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും 57കാരനായ ഗാങിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പൊതുപരിപാടികളിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം ചൂടേറിയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഗാങ് പൊതുരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടെ വിശദീകരണം. എന്നാല്‍, ഗാങിന്റെ അസുഖത്തെ പറ്റിയുള്ള വിവരങ്ങളോ എത്ര നാള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.
ഇന്തോനേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ബീജിംഗിന്റെ പ്രതിനിധി സംഘത്തിന്റെ തലവന്റെ സ്ഥാനത്ത് നിന്ന് ക്വിന്‍ ഗാങിനെ മാറ്റിയിരുന്നു.
ടെലിവിഷന്‍ അവതാരകയായ ഫ്യൂ ക്യുസിയോക്ക്യനുമായുള്ള വിവാഹേതര ബന്ധമാണ് ഗാങ് അപ്രത്യക്ഷനാകാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന മറ്റൊരു അഭ്യൂഹം. ഫ്യൂ ക്യുസിയോക്ക്യനുമായുള്ള ഗാങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ വിവാഹേതര ബന്ധങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് ഗാങ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നത് എന്നും കരുതപ്പെടുന്നു. അദ്ദേഹത്തെ കാണാതായി ഏകദേശം ഒരു മാസമായിട്ടും ചൈന ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Post Your Comments