കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും നിലവില്‍ ബിസിസിഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്നാണ് സൂചന. വിവിധ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇതാദ്യമായല്ല ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ഉയരുന്നത്.
നേരത്തെ, തൃണമൂല്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച രണ്ട് ഏക്കര്‍ ഭൂമി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരില്‍ കണ്ട് അദ്ദേഹം തിരിച്ചുനല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും മകന്‍ ജെയ് ഷായുമായും മികച്ച വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ഗാംഗുലി. ബിസിസിഐ സെക്രട്ടറി കൂടിയാണ് ജെയ് ഷാ. ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി കൊല്‍ക്കത്തയില്‍ മഹിളാ മോര്‍ച്ചയുടെ ദുര്‍ഗാ പൂജയില്‍ പങ്കെടുത്ത് നൃത്തം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.
read also: വാഗമണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചു പൂട്ടി , പാര്‍ട്ടിക്ക് പിന്നില്‍ മുംബൈ അധോലോകം
ഗാംഗുലി ബിജെപിയിലെത്തിയാല്‍ തൃണമൂലിന് ഉണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തൃണമൂല്‍ നേതാവായ സൗഗത റോയ് ഗാംഗുലി രാഷ്ട്രീയത്തിലേയ്ക്ക് അടുക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഗാംഗുലി രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നതില്‍ താന്‍ സന്തോഷവാനല്ലെന്നും അദ്ദേഹം മുഴുവന്‍ ബംഗാളി ജനതയുടെയും മാതൃകയാണെന്നും സൗഗത റോയ് പറഞ്ഞു.
read also : വാണിയമ്പലം പാറയിലെ ക്ഷേത്രത്തിൽ ഷൂസിട്ട് മുസ്‌ലിം യുവതി ഇരുന്ന സംഭവം: യുവതിയുടെ പുതിയ വീഡിയോ
ഗാംഗുലി പ്രശസ്തനാണ്. ബംഗാളില്‍ നിന്നുള്ള ഏക ക്രിക്കറ്റ് ക്യാപ്റ്റനാണ് അദ്ദേഹം. എന്നാല്‍ ഗാംഗുലിയ്ക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും സൗഗത റോയ് പറഞ്ഞു.
Post Your Comments