വാഗമണ്‍: നിശാപര്ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ വാഗണിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനുമാണ് റിസോര്‍ട്ട് പൂട്ടാന്‍ ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.ഞായറാഴ്ച റിസോര്‍ട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
യുവതിയടക്കം ഒന്പതുപേര് അറസ്റ്റിലായി. 58 പേര് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പോലീസ് നല്കുന്ന വിവരം. അതേസമയം നിശാപാര്‍ട്ടി നടത്തിയത് മുംബയ് അധോലോക സംഘമാണെന്നതിന് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. 25 സ്ത്രീകളടക്കം 60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. ഇവരില്‍ നിന്ന് ഹെറോയിന്‍, ഗം, കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്ബ് ഉള്‍പ്പെടെയുളള മയക്കുമുരുന്നുകള്‍ കണ്ടെത്തി. മയക്കുമരുന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന ഒരു സ്ത്രീയും സംഘാടകരും ഉള്‍പ്പെടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാക്കിയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. മലയാള സിനിമയിലെ ഒരു സംവിധായകനും പാര്‍ട്ടിക്ക് എത്തിയിരുന്നു.വാഗമണ്‍ വട്ടപ്പാതയിലെ ”ക്ലിഫ് ഇന്‍” റിസോര്‍ട്ടിലാണ് നിശാപാര്‍ട്ടി നടന്നത്. സി.പി.ഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ജില്ലാ പൊലീസ് ചീഫ് ആര്‍. കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയായി റിസോര്‍ട്ടും പരിസരവും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. അതിനുശേഷമാണ് ഇന്നലെ റെയ്ഡ് നടന്നത്.
മുംബയ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഒരു ദിവസത്തേക്ക് റിസോര്‍ട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലെ സി.ഐമാരെയും ഡിവൈ.എസ്.പി മാരെയും വിളിച്ചുവരുത്തി വളരെ രഹസ്യമായാണ് അമ്പതോളം വരുന്ന പൊലീസ് സംഘം റിസോര്‍ട്ട് വളഞ്ഞത്. റിസോര്‍ട്ടിലേക്ക് പൊലീസ് കയറുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് അവരെ തള്ളിമാറ്റി ഇരച്ചുകയറുകയായിരുന്നു. അപ്പോള്‍ തന്നെ പലരും ലഹരിയിലായിരുന്നുവെന്ന് പറയുന്നു.
read also: നിശാപാര്‍ട്ടി, റിസോര്‍ട്ടിന്റെ ഉടമയെ പുറത്താക്കിയെന്ന് സിപിഐ; പാർട്ടിയിൽ ബിനീഷിന്റെ സുഹൃത്ത് അനസും
സംഘം സോഷ്യല്‍ മീഡിയ വഴിയും ആളുകളെ സംഘടിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു മാത്രമല്ല പല മെട്രോപൊളിറ്റന്‍ സിറ്റികളില്‍ നിന്നുള്ളവരും നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇത്രയും കൂടുതല്‍ സ്ത്രീകള്‍ എങ്ങനെയാണ് നിശാപാര്‍ട്ടിക്ക് എത്തിയതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഇത്രയും സ്ത്രീകള്‍ നിശാപാര്‍ട്ടിക്ക് എത്താറില്ല.
അതാണ് പൊലീസിനെ അമ്പരിപ്പിച്ചത്. മയക്കുമരുന്നുകള്‍ കൈവശം വച്ചവരെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളു.മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവരെ പ്രതിചേര്‍ക്കണോ എന്ന് തുടരന്വേഷണത്തിനുശേഷമേ തീരുമാനിക്കൂ. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു.
Post Your Comments