കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് നാസര്‍ ബിന്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006-17 കാലയളവില്‍ റോയല്‍ കോര്‍ട്ടിന്റെ മേധാവിയായി. 1948 ഏപ്രില്‍ 27നായിരുന്നു ജനനം. മുന്‍ അമീര്‍ അല്‍ സബാഹിന്റെ മൂത്ത പുത്രനായിരുന്നു ഇദ്ദേഹം.
2006-17 കാലയളവില്‍ റോയല്‍ കോര്‍ട്ടിന്റെ മേധാവിയായി. 1948 ഏപ്രില്‍ 27നായിരുന്നു ജനനം. ഷൈഖ ഫതൂഹ ബിന്ത് സല്‍മാന്‍ അല്‍ സബാഹ് ആണ് മാതാവ്. ഭാര്യ ഷൈഖ ഹിസ്സ ബിന്ത് സബാഹ് സാലെം. മക്കള്‍ ദാന, അബ്ദുല്ല, ബിബി,സബാഹ്, ഫഹദ്,ഫത്തൂഹ. 100 ബില്യന്‍ യുഎസ് ഡോളറിലധികം നിക്ഷേപം വരുന്ന കുവൈത്തിലെ മെഗാ പ്രോജക്ടുകളിലൊന്നായ ‘സില്‍ക്ക് സിറ്റി’യുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഷെയ്ഖ് നാസര്‍ ബിന്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് ആയിരുന്നു.
read also: പാഠപുസ്തകങ്ങളിൽ നിന്ന് ഇസ്രായേൽ വിരുദ്ധ പാഠഭാഗങ്ങൾ ഒഴിവാക്കി സൗദി, ഇസ്രയേലിനോട് അനുനയമെന്ന് സൂചന
അല്‍ സബാഹ് ആന്റിക്‌സ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് ദാര്‍ അല്‍ അതര്‍ ഇസ്‌ലാമിയ എന്ന കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചതും ഷെയ്ഖ് നാസര്‍ ആയിരുന്നു. ന്യുയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസീയിത്തിന്റെ ബോര്‍ഡ് ഓഫീ ട്രസ്റ്റീസിലും അംഗമായിരുന്നു ഷൈഖ് നാസര്‍. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് അസോസിയേഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് ഫണ്ട്, കുവൈത്ത് ഇക്വസ്ട്രിയന്‍ ക്ലബ് എന്നിവയുടെ സ്ഥാപകനെന്ന നിലയിലും ശ്രദ്ധേയനാണ് ഷെയ്ഖ് നാസര്‍.
Post Your Comments