റിയാദ് : സൗദി അറേബ്യയിലെ പാഠപുസ്തകങ്ങളിൽ നിന്നും ഇസ്രായേൽ വിരുദ്ധ ഭാഗങ്ങൾ ഒഴിവാക്കിയതായി റിപ്പോർട്ട്. ഇസ്രായേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രായേൽ മാദ്ധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സൗദി അറേബ്യയിൽ കാലങ്ങളായി നിലനിൽക്കുന്ന ജൂത വിരുദ്ധ, സയോണിസ്റ്റ് വിരുദ്ധ മനോഭാവം മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിലയിരുത്തൽ.
സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് അനിവാര്യമാണെന്ന് വൈറ്റ് ഹൗസ് മുതിർന്ന ഉപദേശകൻ ജാരെദ് ഖുഷ്‌നെകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘സയണിസ്റ്റ് ഭീഷണി’ എന്ന തലക്കെട്ടിലും ഇസ്രായേൽ വിരുദ്ധ പാഠങ്ങൾ പഠിപ്പിച്ചിരുന്നു. ജൂതന്മാർ സയണിസ്റ്റുകളാണെന്നും മയക്കുമരുന്നും മറ്റും ഉപയോഗിച്ചാണ് ഭരണകൂടം പ്രവർത്തിക്കുന്നത് എന്നുമാണ് പാഠങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്.
read also: പൗരത്വ നിയമം നടപ്പിലാക്കുന്നത് എപ്പോഴെന്ന് വെളിപ്പെടുത്തി അമിത് ഷാ
ഇസ്രായേൽ നിയമവിരുദ്ധമായാണ് മിഡിൽ ഈസ്റ്റിൽ സ്ഥാപിച്ചതെന്നും പാഠപുസ്തകങ്ങളിൽ പറഞ്ഞിരുന്നു. 2002 ലെ പാഠപുസ്തകങ്ങളെ അപേക്ഷിച്ച് 2020 ൽ ഇസ്രായേൽ വിരുദ്ധ പാഠഭാഗങ്ങൾ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇസ്രായേൽ വിരുദ്ധ ഭാഗങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് വിദ്യഭ്യാസ വിദഗ്ധർ പറയുന്നത്.
Post Your Comments