മുംബൈ: മഹാരാഷ്ട്രയില്‍ ഒരു വര്‍ഷം മുന്‍പ് 29കാരനെ കാണാതായ സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ് രംഗത്ത് എത്തിയിരിക്കുന്നു. 29കാരന്റെ കൊലപാതകത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഔറംഗബാദിന് സമീപമുള്ള ഗംഗാപൂരില് 2019 ഒക്ടോബര്‍ മുതലാണ് ഗണേഷിനെ കാണാതാകുന്നത്. വീട്ടുകാര്‍ നല്കിയ പരാതിയില്‍ പൊലീസ് യുവാവിന് വേണ്ടി വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ, സച്ചിനും രവീന്ദ്രയ്ക്കും യുവാവിന്റെ തിരോധാനത്തില്‍ പങ്കുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തുകയുണ്ടായി. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൂന്നടി ആഴമുള്ള കുഴിയില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്ന് ഇരുവരുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി.
രവീന്ദ്രയുടെ ബന്ധുവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. സച്ചിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുള്ളതായി ഗണേഷ് അറിയുകയുണ്ടായി. തുടര്‍ന്ന് ഗണേഷ് സ്ത്രീയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുകയുണ്ടായി. കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇരുവരും ഗണേഷിനെ വിളിച്ച് കാണണമെന്ന് പറയുകയുണ്ടായി. ഇതനുസരിച്ച് പറഞ്ഞ സ്ഥലത്തെത്തിയ ഗണേഷിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
Post Your Comments