കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ചെയ്യേണ്ട ത്യാഗം അവര്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയെന്നതാണെന്ന് ചരിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹ. സോണിയാ ഗാന്ധി പിറന്നാള്‍ ആഘോഷം ഒഴിവാക്കിയത് കൊണ്ട് രാജ്യത്തിന്റെ ഭാവിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, മക്കളേയും കൂട്ടി അവര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടതെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.
‘അടുത്ത തെരഞ്ഞെടുപ്പ് ഇനിയും മൂന്ന് വര്‍ഷങ്ങള്‍ മുന്നിലുണ്ട്. കോണ്‍ഗ്രസിനെ പുനജ്ജീവിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനും ഈ സമയം മതിയാവും. പാര്‍ട്ടിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും അവര്‍ അപ്പോള്‍ പോകേണ്ടതുണ്ട്. നേതൃത്വത്തില്‍ നിന്നും മാത്രമല്ല, പാര്‍ട്ടിയില്‍ നിന്ന് തന്നെ പോകണം. അവര്‍ തുടരുകയാണെങ്കില്‍ അത് അധികാര കേന്ദ്രമായി നില്‍ക്കുകയും ഇത് ഭിന്നിപ്പിലേക്ക് വഴി തെളിയിക്കുകയും ചെയ്യും.’ രാമ ചന്ദ്ര ഗുഹ പറഞ്ഞു.
നിങ്ങളുടെ കുടുംബം രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഹിന്ദുത്വ സ്വേച്ഛാധിപത്യത്തില്‍ നിന്നും റിപ്പബ്ലിക്കിനെ രക്ഷിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുമെന്നും രാമ ചന്ദ്ര ഗുഹ പറഞ്ഞു.ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെല്ലാം സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നുവന്നതാണെന്നും രാഷ്ട്രീയ പാരമ്പര്യമുള്ളവരെല്ലെന്നും മറിച്ച് കോണ്‍ഗ്രസിന്റെ ഉന്നതിയിലുള്ളവര്‍ ‘ഗാന്ധി’ കുടുംബ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നതാണെന്നും രാമചന്ദ്ര ഗുഹേ അഭിപ്രായപ്പെട്ടു.
മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയായാണ് അവര്‍ കോണ്‍ഗ്രസിലേക്കെത്തുന്നത്. ഒപ്പം പ്രിയങ്കയും രാഹുലും എത്തുന്നത് ഇവരുടെ മക്കളായത് കൊണ്ടാണെന്നും പേര് പരാമര്‍ശിക്കാതെ രാമചന്ദ്ര ഗുഹ പറഞ്ഞു.ബിജെപി ഉന്നത നേതൃത്വം കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമാവുന്നത് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. സ്വയം പരുവപ്പെട്ടതാണ്, കുടുബപാരമ്പര്യത്തില് നിന്നും ഭിന്നമായി പ്രത്യയശാത്രത്തിനാണ് പ്രധാന്യം നല്‍കുന്നത്, അതി കഠിനമായി പ്രയത്നമാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
Post Your Comments