തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനുളള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ വൻ തിക്കുംതിരക്കും. തിരുവനന്തപുരത്തെ നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് തിരക്ക് ഉണ്ടായിരിക്കുന്നത്.
പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിക്കുന്നില്ല. പല ഉദ്യോഗസ്ഥരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഉദ്യോഗസ്ഥർക്ക് കോവിഡ് മാർഗനിർദേശങ്ങൾ നൽകുന്നതിന് പോലും വിതരണ കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായി ഇന്ന് രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. വോട്ടിംഗ് യന്ത്രം അടക്കമുള്ള പതിവ് സാധനസാമഗ്രികൾക്കൊപ്പം ഇത്തവണ സാനിട്ടൈസർ കൂടി ഉണ്ടാകും. ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണ്. 11,225 ബൂത്തുകളാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്. കോവിഡ്
പ്രോട്ടോക്കോൾ കണക്കിലെടുത്ത് ബൂത്തുകൾ ഇന്ന് തന്നെ അണുവിമുക്തമാക്കും. വോട്ടെടുപ്പ് സമയം പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡും മാസ്ക്കും കയ്യുറകളും ധരിക്കണമെന്നും നിർദ്ദേശം ഉണ്ട്.
Post Your Comments