റിയാദ്: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ ഇളവ് നൽകാൻ തീരുമാനിച്ച് സൗദി. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നിയമലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പിഴത്തുകയിൽ 25 ശതമാനം വരെയാണ് ഇളവ് ലഭിക്കുന്നത്.
ട്രാഫിക് പിഴ അടക്കുന്ന അതേ രീതിയിലാണ് ഇതിനായുള്ള സൗകര്യമൊരുക്കുന്നത്. നിലവിൽ 500 മുതൽ 20,000 റിയാൽ വരെ വിവിധ ഇനങ്ങളിലായി പിഴകൾ ചുമത്താറുണ്ട്. ഒരു ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തവണകളായി അടയ്ക്കാനും പിഴത്തുകയിൽ 25 ശതമാനം വരെ ഇളവ് നൽകാനും നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നു.
Read Also: ‘ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയും’: എം.പി നവനീത് റാണയ്ക്ക് വധഭീഷണി കോൾ, കേസെടുത്തു
Post Your Comments