Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. പതിനായിരം റിയാൽ പിഴ 15 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിർദ്ദേശം. പിഴ ലഭിച്ചവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമാകുന്നുണ്ട്. എന്നാൽ, മൂന്നു വർഷത്തോളമായി അടക്കാൻ സാധിക്കാത്ത ഈ പിഴ, 15 ദിവസം കൊണ്ട് എങ്ങനെ അടച്ചുതീർക്കുമെന്ന് ആശങ്കയിലാണ് പിഴ ലഭിച്ചവർ.

Read Also: ചൈനയ്ക്കു ഭീഷണി: പ്രതിരോധം ശക്തമാക്കാനായി അതിർത്തിയിൽ ‘പ്രലേ മിസൈല്‍’ വിന്യസിക്കുന്നു, പ്രത്യേകതകൾ മനസിലാക്കാം

മൊബൈലിൽ ഈ സന്ദേശം വന്നത് മുതൽ 15 ദിവസത്തിനകം നിശ്ചിത ബിൽ നമ്പർ വഴി പതിനായിരം റിയാൽ അടക്കണമെന്നും ഇത് അന്തിമ മുന്നറിയിപ്പായി പരിഗണിക്കണമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് സമയത്ത് മാസ്‌ക് ധരിക്കാതിരിക്കൽ, പെർമിറ്റില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് പിഴ ചുമത്തിയിട്ടുള്ളത്. എന്നാൽ പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എൻട്രി, ഫൈനൽ എക്സിറ്റിൽ പോകുന്നതിനോ തടസമുണ്ടായിരുന്നില്ല. അത് കാരണം പലരും പിഴ അടച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അധികൃതരുടെ പുതിയ നടപടി.

Read Also: ചൈനയ്ക്കു ഭീഷണി: പ്രതിരോധം ശക്തമാക്കാനായി അതിർത്തിയിൽ ‘പ്രലേ മിസൈല്‍’ വിന്യസിക്കുന്നു, പ്രത്യേകതകൾ മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button