തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണത്തിന്‍റെ അവസാന മണിക്കൂറിലും നേതാക്കള്‍ തമ്മിൽ വാക്‌പോര്. ബിജെപി ബന്ധം പരസ്പരം ആരോപിച്ച് എല്‍ഡിഎഫ് – യുഡിഎഫ് നേതാക്കള്‍ രംഗത്തു വന്നു. എന്നാല്‍ എന്‍ഡിഎയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു ബി.ജെ.പി ആരോപണം.
എന്നാൽ ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചത് നേതാക്കള്‍ തമ്മിലുള്ള പോരോടെ. യു.ഡി.എഫ് – ബി.ജെ.പി ബന്ധം സംസ്ഥാനത്താകെയുണ്ടെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ആരോപണം. പിന്നാലെ സമാനരീതിയിലുള്ള പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തു വന്നു. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് സി.പി.എമ്മാണെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. ലാവ്ലിന്‍ കേസിലെ പ്രത്യുപകാരമാണെന്നും ചെന്നിത്തല പറഞ്ഞു.സി.പി.എമ്മിന്‍റെ ആരോപണം പരാജയം മുന്നില്‍ കണ്ടാണെന്ന് മുല്ലപ്പളി രാമചന്ദ്രനും കുറ്റപ്പെടുത്തി. ബി.ജെ.പിയാകട്ടെ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുന്നുവെന്ന മറു ആരോപണം ഉയര്‍ത്തി.
Post Your Comments